Skip to main content
കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ എകദിന ശില്പശാലയും വാർഷിക ജനറൽ ബോഡിയുടെയും സമാപന സമ്മേളനം കിലയിൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

ത്രിതല ഭരണസംവിധാനം യഥാര്‍ത്ഥ ഭരണകേന്ദ്രം : മന്ത്രി എം ബി രാജേഷ്

അധികാര വികേന്ദ്രീകരണത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഏകോപനം മാത്രമാണ് നടത്തുന്നതെന്നും യഥാര്‍ത്ഥ ഭരണകേന്ദ്രം ത്രിതലഭരണ സംവിധാനമാണെന്നും  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.

കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ കിലയില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ സമാപന സമ്മേളനവും വാര്‍ഷിക ജനറൽ ബോഡി യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാദേശിക സാമ്പത്തിക വികസനത്തിനായുള്ള പ്രവര്‍ത്തനത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രാദേശിക ടൂറിസം, ഉത്തരവാദിത്ത ടൂറിസം പോലുള്ള പദ്ധതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും തനത് വരുമാനം കണ്ടെത്താനുള്ള മാതൃകാപരമായ പ്രവർത്തനങ്ങള്‍ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.

 വാർഷിക ജനറൽ ബോഡി തയ്യാറാക്കിയ നിവേദനം കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ അംഗങ്ങള്‍ മന്ത്രിക്ക് കൈമാറി. പരിപാടിയില്‍ ഹരിതനിയമങ്ങളും പഞ്ചായത്തും, സുസ്ഥിര വികസനവും സംയോജന സാധ്യതകളും ബ്ലോക്ക് പഞ്ചായത്തുകളിലൂടെ എന്നീ വിഷയങ്ങളില്‍ പഠനക്ലാസുകളും നടന്നു.

സമാപന സമ്മേളനത്തില്‍ കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബി പി മുരളി അധ്യക്ഷനായി. കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എം കൃഷ്ണന്‍, കില അര്‍ബൻ ചെയര്‍ പ്രൊഫസര്‍ ഡോ. അജിത്ത് കാളിയത്ത്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി കെ വി നഫീസ തുടങ്ങിയവർ പങ്കെടുത്തു.

date