Post Category
ടെക്.ബി; ഏകദിന ശിൽപശാല 11 ന്*
സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ എച്ച്.സി. എൽ ടെക്നോളജീസ് പ്ലസ് ടു പാസ്സായ ഐ.ടി മേഖലയിൽ തൊഴിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി 'ടെക്. ബി' ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. തൊഴിലധിഷ്ഠിത പരിപാടിയായ ടെക്.ബി പ്രോഗ്രാമിനെക്കുറിച്ച് അവബോധം നൽകുന്നതിനായി നടത്തുന്ന ശിൽപശാല ഏപ്രിൽ 11 ന് രാവിലെ 10 ന് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി (ഗേൾസ്) സ്കൂളിൽ നടക്കും. പ്ലസ്ടുവിന് മാത്തമാറ്റിക്സ് വിഷയമായി പഠിച്ച വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0495 2377786.
date
- Log in to post comments