Skip to main content

റേഷൻ കട ലൈസൻസി നിയമനം; അപേക്ഷിക്കാം

കോട്ടയം: ജില്ലയിലെ വിവിധ താലൂക്കുകളിലായി ആറ് റേഷൻ കടകൾക്ക് പുതിയ ലൈസൻസിയെ നിയമിക്കുന്നതിന് സംവരണവിഭാഗം ( എസ്.സി), ഭിന്നശേഷി വിഭാഗം എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോം മേയ് ഒമ്പതിന് വൈകിട്ട് മൂന്നു വരെ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. മറവൻതുരുത്ത് തുരത്തുമ്മ, നെടുംകുന്നം കുന്നുംപുറം കവല, കുറിച്ചി ഔട്ട്പോസ്റ്റ്, ചിറക്കടവ് ആശ്രമംപടി, അയർക്കുന്നം അമയന്നൂർ,  അയ്മനം ഒളശ്ശ എന്നിവിടങ്ങളിലെ റേഷൻകടകൾക്കാണ് ലൈസൻസികളെ നിയമിക്കുന്നത്. ഫോൺ: 0481 2560371
 

date