Skip to main content

അക്ഷയ ഊർജ്ജ പുരസ്‌കാരത്തിന് അപേക്ഷിക്കാം

കോട്ടയം: സംസ്ഥാനത്ത് അക്ഷയ ഊർജ്ജ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്ക് പുരസ്‌കാരം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, ഗവേഷണസ്ഥാപനങ്ങൾ, യുവസംരംഭകർ, വാണിജ്യ സംരംഭകർ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലയിലുള്ളവർക്കാണ് പുരസ്‌കാരം. 2021 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ പരിഗണിക്കും. ഓരോ മേഖലയിലും പുരസ്‌കാരത്തിനർഹരാകുന്നവർക്ക് ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. ഏപ്രിൽ 20നകം അപേക്ഷിക്കണം. വിശദവിവരത്തിന് വെബ്‌സൈറ്റ് : www.anert.gov.in, ടോൾ ഫ്രീ : 18004251803

date