പനയ്ക്കച്ചിറ ഹൈടെക് സ്‌കൂൾ മന്ദിരം ഉദ്ഘാടനം ഏപ്രിൽ 13ന്
കോട്ടയം: പനയ്ക്കച്ചിറ ഗവൺമെന്റ് ഹൈസ്‌കൂളിൽ സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ ഉപയോഗിച്ചു നിർമിച്ച ഹൈടെക് സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 13ന് ഉച്ച കഴിഞ്ഞു മൂന്നുമണിക്ക് വിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനായിരിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നയിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ എം.ജി. ലൈജു റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥി ആവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈൻ, സ്ഥിരം സമിതി അധ്യക്ഷ ജാൻസി സാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബാ ഷിബു, സിനു സോമൻ, വി.കെ. ജയേവൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഐ.ടി.ഡി.പി. ജില്ലാ പ്രോജക്ട് ഓഫീസർ കെ.ജി. മോളിക്കുട്ടി, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ്, കോട്ടയം ഡയറ്റ് പ്രിൻസിപ്പൽ ആർ. പ്രസാദ്, കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. റസിയ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എച്ച്. ഷൈലജ, സി.കെ. സിന്ധു കെ.എസ്. സിന്ധു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രാജേഷ്, കെ.ബി. രാജൻ, ബാബു കോക്കാപ്പള്ളി, ജോയി പുരയിടം, പി.എസ്. സന്തോഷ്, സി.ജെ. രാജു, കെ.പി. റെജി, എന്നിവർ പ്രസംഗിക്കും.
- Log in to post comments