എന്റെ കേരളം പ്രദര്‍ശന വിപണന മേള 'സേവ് നേച്ചര്‍ സേവ് സെല്‍ഫി'; സെല്‍ഫിയെടുക്കാം സമ്മാനം നേടാം ഏപ്രില്‍ 14 വരെയാണ് മത്സരം
ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 15 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജീവിക്കാം പ്രകൃതിയെ നോവിക്കാതെ എന്ന സന്ദേശം ഉള്‍ക്കൊണ്ട് 'സേവ് നേച്ചര്‍ സേവ് സെല്‍ഫി' മത്സരം സംഘടിപ്പിക്കുന്നു. ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഉള്‍ക്കാട് ചിത്രീകരിച്ച സെല്‍ഫി പോയിന്റില്‍ നിന്ന് എടുത്ത സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് സമ്മാനം നേടാനാണ് അവസരം. നിങ്ങളെടുക്കുന്ന സെല്‍ഫി #entekeralam2023, #savenaturesaveselfie, #diopalakkad എന്ന ഹാഷ്ടാഗോട് കൂടി ഇന്‍സ്റ്റഗ്രാം പേജ് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം. ഏപ്രില്‍ 14 വരെയാണ് മത്സരം. സെല്‍ഫിക്ക് ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയിയെ തെരഞ്ഞെടുക്കുക.തെരഞ്ഞെടുക്കപ്പെടുന്ന ആറ് സെല്‍ഫികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. ഓരോ ദിവസവും എടുക്കുന്ന സെല്‍ഫിയുടെ ലൈക്ക് 24 മണിക്കൂറിന് ശേഷം വിലയിരുത്തി വിജയിയെ നിശ്ചയിക്കും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സെല്‍ഫിയുടെ സ്‌ക്രീന്‍ഷോട്ട് DIO Palakkad എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ അയക്കണം. പ്രായഭേദമെന്യേ മത്സരത്തില്‍ പങ്കെടുക്കാം. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. 200-ഓളം ശീതീകരിച്ച സ്റ്റാളുകളുള്ള മേളയില്‍ പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവുമുണ്ട്.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന്
ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (ഏപ്രില്‍ 11) വനം വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടക്കും. വന്യമൃഗങ്ങളുടെ ജനവാസ മേഖലയിലേക്കുള്ള കടന്നുകയറ്റം എങ്ങനെ തടയാം എന്ന വിഷയത്തില്‍ വൈകിട്ട് 3.30 മുതല്‍ 4.30 വരെയാണ് സെമിനാര്‍. വനം വകുപ്പിലെ വിദഗ്ധര്‍ സംസാരിക്കും.
കലാ-സാംസ്‌കാരിക പരിപാടികള്‍ ഇന്ന്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ചുള്ള 'നിറവില്‍' ഇന്ന് (ഏപ്രില്‍ 11) വൈകിട്ട് അഞ്ചിന് പത്മശ്രീ രാമചന്ദ്ര പുലവര്‍ കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 5.10 ന് വി.കെ.എസ് ഗായക സംഘം അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും. തുടര്‍ന്ന് വി.പി മന്‍സിയ അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും. 7.10 ന് രാഗവല്ലി മ്യൂസിക് ബാന്‍ഡിന്റെ ഗായകരായ അനഘ, നിധുന, അഞ്ജലി, ഫര്‍ഹാന, അപര്‍ണ, രാഗേന്ദ്രു, ഷിറിന്‍ അബാദി, അമൃത, സ്വാതി, പവിത്ര, പി. അനഘ, വി. അനഘ, കൃഷ്ണശ്രീ, ഗായത്രി എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും. തുടര്‍ന്ന് 9.10ന് രാജീവ് പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് നടക്കും.
- Log in to post comments