Skip to main content

കംഫര്‍ട്ട് സ്റ്റേഷന്‍ കം ഫാന്‍സി ഷോപ്പ് നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ കം ഫാന്‍സി ഷോപ്പിന്റെ നടത്തിപ്പിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഇതോടൊപ്പം വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഷെഡ് (750 ചതുരശ്ര അടി) നിര്‍മ്മിച്ച് ഹോട്ടല്‍ രീതിയില്‍ ഭക്ഷണം വിതരണം നടത്താം. 10,000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് 12 നകം 10,000 രൂപയുടെ ഡി,ഡി രജിസ്റ്റേഡ് തപാലില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കെ.പി.ഐ.പി ഡിവിഷന്‍ നം.1 കാഞ്ഞിരപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 8547451363.

date