കിലെ - മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: തൊഴിലാളികളുടെയും തൊഴിൽ മേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സ്വയം ഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) മാധ്യമ പുരസ്കാരത്തിനായി അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തൊഴിൽ മേഖലയെയും തൊഴിലാളികളെയും കുറിച്ച് കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പത്രങ്ങൾ, വാരികകൾ എന്നിവയിൽ പ്രസിദ്ധീകരിച്ച സാമൂഹിക പ്രസക്തിയുള്ള മികച്ച ലേഖനങ്ങൾക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. പുരസ്കാരത്തിന് പരിഗണിക്കേണ്ട ലേഖനങ്ങൾ/വാർത്തകൾ എന്നിവ ലേഖകന്റെ വിശദ വിവരങ്ങൾ സഹിതം ഏപ്രിൽ 17 ന് വൈകുന്നേരം നാല് മണിക്ക് മുൻപായി എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ), തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33 എന്ന മേൽവിലാസത്തിലോ kil...@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ കിലെയുടെ ഓഫീസിൽ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. മികച്ച ലേഖനത്തിന് 25,000 രൂപ പാരിതോഷികവും ഫലകവും പ്രശ്സ്തി പത്രവും ലഭിക്കും.
- Log in to post comments