എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (ഏപ്രില്‍ 13) പാലക്കാട് ജി.എം.എം.ജി.എച്ച്.എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും. ഉച്ചക്ക് 12 ന് പി. അമൃതയും സംഘവും വഞ്ചിപ്പാട്ട്, 12.15 ന് നിയ വിനോദന്‍ ഭരതനാട്യവും 12.30 ന് വി. അക്ഷര, വി. അമൃത എന്നിവര്‍ പൂതപ്പാട്ട് നൃത്താവിഷ്‌കാരവും അവതരിപ്പിക്കും. തുടര്‍ന്ന് 12.45 ന് കല്ലേപ്പുള്ളി പി.എ.എം.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കെ. വിഷ്ണുവിന്റെയും സംഘത്തിന്റെയും ചെണ്ടമേളവും അരങ്ങേറും.
സെമിനാര്‍ ഇന്ന്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (ഏപ്രില്‍ 13) രണ്ട് സെമിനാറുകള്‍ നടക്കും. ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ മുണ്ടൂര്‍ ഐ.ആര്‍.ടി.സിയിലെ റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. ബി.എം. മുസ്തഫ ശാസ്ത്രീയ മാലിന്യനിര്‍മ്മാര്‍ജ്ജനം എന്ന വിഷയത്തില്‍ സംസാരിക്കും. മാലിന്യ നിര്‍മ്മാര്‍ജനം മാതൃകാപരമായി നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങളെ കുറിച്ചും സംസാരിക്കും. തുടര്‍ന്ന് 3.30 മുതല്‍ 4.30 വരെ ആന്റി മൈക്രോബെയില്‍ റസിസ്റ്റന്‍സ് വിഷയത്തില്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ സംസാരിക്കും.
നിറവില്‍ ഇന്ന്
എന്റെ കേരളം പ്രദര്‍ശന വിപണന മേള നിറവില്‍ (ഏപ്രില്‍ 13) കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് കവി പി.ടി നരേന്ദ്രമേനോനും സംഗീതജ്ഞ സുകുമാരി നരേന്ദ്രമേനോനും ചേര്‍ന്ന് നിര്‍വഹിക്കും. 5.15 ന് മണ്ണൂര്‍ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് നാടകം നടക്കും. 6.15 ന് മോര്‍ഫിയസ് മ്യൂസിക് ബാന്‍ഡിന്റെ ഗായകരായ പ്രതീക്, കാവ്യാ രാജേഷ് എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടി ഉണ്ടാകും. രാത്രി 8.15 ന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന 'നാട്ടുചന്തം' അരങ്ങേറും.
- Log in to post comments