Post Category
ചങ്ങനാശേരിയിൽ സപ്ലൈകോ വിഷു-റംസാൻ ഫെയർ തുടങ്ങി
കോട്ടയം: ചങ്ങനാശേരിയിൽ സപ്ലൈകോ വിഷു-റംസാൻ ഫെയർ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ഉഷ മുഹമ്മദ് ഷാജി ആദ്യ വിൽപന നിർവഹിച്ചു. നഗരസഭാധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിനോടു ചേർന്നു പ്രവർത്തിക്കുന്ന ഫെയർ ഏപ്രിൽ 21 വരെയുണ്ടാകും. ഫെയറിൽ പതിമൂന്നിന നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. പഞ്ചസാര, അരി, ശബരി ഇനങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഉൽപന്നങ്ങൾ എന്നിവയ്ക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ട്/ഓഫർ ലഭ്യമാണ്.
date
- Log in to post comments