Skip to main content
ഫോട്ടോ-എന്റെ കേരളം വിപണന മേളയില്‍ അച്ചാര്‍ വില്‍പന നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍.

ഈന്തപ്പഴം-നാരങ്ങ, ഈന്തപ്പഴം-മുന്തിരി, അച്ചാര്‍ കഴിക്കണോ ? വരണം എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലേക്ക്

 

ഈന്തപഴം-നാരങ്ങ, ഈന്തപഴം-മുന്തിരി, പാവയ്ക്ക, പൈനാപ്പിള്‍, ചെറുനാരങ്ങ, വെളുത്തുള്ളി, ബീഫ്, മാങ്ങ, നെല്ലിക്ക, ഇടിച്ചക്ക, നാരങ്ങവരട്ട് തുടങ്ങി വിവിധതരം അച്ചാറുകളുടെ വിപണനവുമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീ സ്റ്റാള്‍.  സ്രാവ്, ചൂര, ചെമ്മീന്‍ തുടങ്ങിയ മീന്‍ അച്ചാറുകളും കൊണ്ടാട്ടങ്ങളും വില്‍പനയ്ക്കുണ്ട്. പാലക്കാട് കോങ്ങാട് മഹാദേവ, കൈരളി എന്നീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളായ രുഗ്മണി, രമ്യ, സുചിത്ര, ബ്രിജിറ്റ് എന്നിവരുള്‍പ്പെടുന്ന ആര്‍.ബി.എസ് എന്ന കൂട്ടായ്മയാണ് കുടുംബശ്രീ സ്റ്റാളില്‍ വിവിധയിനം അച്ചാറുകള്‍ ഒരുക്കിയിരിക്കുന്നത്. കലര്‍പ്പില്ലാത്ത സ്വയം പൊടിച്ചെടുത്ത രുചിക്കൂട്ടുകളാണ് അച്ചാര്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് കുടുംബശ്രീ അംഗം രുഗ്മണി പറഞ്ഞു. അച്ചാറുകള്‍ കേടുവരാതിരിക്കാന്‍ ഒരു മായവും ചേര്‍ക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. 75 രൂപ മുതല്‍ വിവിധ വിലകളില്‍ അച്ചാറുകള്‍ ലഭിക്കും.

 

date