Skip to main content

ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍  ജില്ലാ കളക്ടര്‍ എല്ലാ വകുപ്പു കള്‍ക്കും നിര്‍ദേശം നല്‍കി

    കനത്ത മഴയെതുടര്‍ന്ന് ശബരിഗിരി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ആനത്തോട് ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തുകയും പമ്പ ഡാമിന്‍റെ ഷട്ടര്‍ തുറക്കുന്നതിനു ള്ള റെഡ് അലര്‍ട്ട് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആനത്തോട് ഡാമിന്‍റെ ഷട്ടറുകള്‍ 7.5 സെ.മീ വീതം ഉയര്‍ത്തിയത്. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും ഉടന്‍     പൂര്‍ത്തിയാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

date