ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉപയോഗത്തിനായി ഏപ്രില്‍ 1 മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു എ.സി. വാഹനം വാടകക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാവരുത്. വാഹനത്തിന് ടാക്സി പെര്‍മിറ്റ് നിലവിലുണ്ടായിരിക്കണം. പ്രതിമാസം 2000 കിലോമീറ്റര്‍ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 35000 രൂപ. ടെണ്ടര്‍ തുക:4,20,000 രൂപ. മാര്‍ച്ച് 24 രാവിലെ 11 വരെ ഫോറം ലഭിക്കും. ഉച്ചയ്ക്ക് 3 ന് ടെണ്ടറുകള്‍ തുറക്കും. ടെണ്ടറുകള്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് ''വാഹനം അടിസ്ഥാനത്തില്‍ നല്‍കാനുള്ള ടെണ്ടര്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം. ടെണ്ടറുകള്‍ കരാര്‍ സമര്‍പ്പിക്കേണ്ട മേല്‍വിലാസം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍,ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്,മിനി സിവില്‍ സ്റ്റേഷന് മൂന്നാം നില മഞ്ചേരി. ഫോണ്‍:0483 2978888, 9895203555.
- Log in to post comments