Post Category
"പ്രതിഭയോടൊപ്പം ഞങ്ങളും" : കുട്ടികൾക്കൊപ്പം പങ്കുചേർന്ന് മോഹൻലാൽ
സമഗ്ര ശിക്ഷാ കേരളയും കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്ററും ചേർന്ന് ഓട്ടിസം മാസാചരണത്തിന്റെ ഭാഗമായി "പ്രതിഭയോടൊപ്പം ഞങ്ങളും" പരിപാടി സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ നടൻ മോഹൻലാൽ പങ്കുചേർന്നു. താരത്തിന് മുമ്പിൽ കലാപരിപാടികൾ അവതരിപ്പിച്ചും ചോദ്യങ്ങൾ ചോദിച്ചും കുട്ടികൾ പരിപാടി ആഘോഷമാക്കി. 50 ഭിന്നശേഷി വിദ്യാർത്ഥികൾ ഉൾപ്പെടെ 60 കുട്ടികൾ പരിപാടിയിൽ പങ്കു ചേർന്നു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളെ മോഹൻലാൽ അഭിനന്ദിച്ചു.
പരിപാടി എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ.അബ്ദുൾ ഹക്കീം എ കെ ഉദ്ഘാടനം ചെയ്തു. ജില്ലാ പോഗ്രാം ഓഫീസർ ഷീബ വി.ടി അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബി.പി.സി സുനിൽകുമാർ സ്വാഗതവും സ്പെഷ്യൽ എജ്യൂക്കേറ്റർ ഷൈബി ടി ഐ നന്ദിയും പറഞ്ഞു.
date
- Log in to post comments