Skip to main content

8 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി അംഗീകാരം

ജില്ലയിലെ 8 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. കണ്ണമംഗലം, മുതുവല്ലൂര്‍, പറപ്പൂര്‍, ചേലേമ്പ്ര, ഇരിമ്പിളിയം, എടക്കര, താഴേക്കോട്, വെളിയങ്കോട് ഗ്രാമ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ്  ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ എം.കെ. റഫീഖ, എ.ഡി.എം എന്‍.എം.മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എ.
ഡി ജോസഫ്,  ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതിയുടെ അടുത്ത യോഗം മാര്‍ച്ച് 17 വെള്ളിയാഴ്ച  ഉച്ചയ്ക്ക് ശേഷം  2.30 ന് ചേരും.

date