Post Category
മഞ്ചേരി ഗവ. യു.പി സ്‌കൂളില്‍ 'വര്‍ണക്കൂടാരം' ഉദ്ഘാടനം ഇന്ന്
മഞ്ചേരി ഗവ. യു.പി സ്‌കൂളില്‍ (ചുള്ളക്കാട്) പുതുതായി നിര്‍മിച്ച 'വര്‍ണ്ണക്കൂടാരം' പ്രീപ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനവും സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷവും ഇന്ന് നടക്കും. വൈകിട്ട് നാലിന് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.കെ സുബൈദ, സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ, മലപ്പുറം ഡി.പി.സി ടി.രത്‌നാകരന്‍, മഞ്ചേരി ബി.ആര്‍.സി ബി.പി.സി സുധീര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments