Skip to main content

പാസ്‌വേർഡ് ക്യാമ്പ് സംഘടിപ്പിച്ചു

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ നടത്തിവരുന്ന പാസ്‌വേർഡ് ക്യാമ്പ് ഇരിമ്പിളിയം എം.ഇ.എസ് ഹൈസ്‌കൂളിൽ നടന്നു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ, കരിയർ ഗൈഡൻസ്, ഗോൾ സെറ്റിംഗ്, ടൈം മാനേജ്‌മെന്റ്, ലീഡർഷിപ്പ്, വ്യക്തിത്വ വികസനം എന്നീ സെഷനുകളിൽ ജമാലുദ്ധീൻ മാളിക്കുന്ന്, ഹിഷാം അരീക്കോട് എന്നീ അധ്യാപകർ ക്ലാസുകളെടുത്തു. പ്രധാനാധ്യാപകൻ അഷ്റഫലി കാളിയത്ത് അധ്യക്ഷത വഹിച്ചു. സി.സി.എം.വൈ പ്രിൻസിപ്പൽ  പ്രൊഫ. കെ.പി ഹസ്സൻ ക്യാമ്പ് വിശദീകരണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് സലാം വളാഞ്ചേരി, അധ്യാപകരായ മുഹമ്മദ് മുനീർ, എം.വി ഷംസീന, ഉമ്മുകുൽസൂം, റഹീന റഹ്‌മത്ത് എന്നിവർ സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർ നാഷിദ് സ്വാഗതവും സി.സി.എം.വൈ സ്റ്റാഫ് കൃഷ്ണൻ നന്ദിയും പറഞ്ഞു. സമാപന ചടങ്ങ് വാർഡ് അംഗം സുനിത ഉദ്ഘാടനം ചെയ്തു. സി.സി.എം.വൈ പ്രിൻസിപ്പൽ പ്രൊഫ. കെ.പി ഹസ്സൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി.

date