Skip to main content

രാത്രി യാത്ര ഒഴിവാക്കണം

    കനത്ത മഴയുടെയും ഡാമുകള്‍ തുറന്നിട്ടുള്ളതുമായ സാഹചര്യത്തില്‍ രാത്രി യാത്രകള്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു. മരങ്ങള്‍ ഒടിഞ്ഞുവീഴുന്നതുമൂലവും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴുന്നതുമൂലവും അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു.
    യോഗത്തില്‍ എഡിഎം പി.റ്റി.എബ്രഹാം,  ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ശിവപ്രസാദ്, തഹസീല്‍ദാര്‍മാരായ കെ.വി.രാധാകൃഷ്ണന്‍ നായര്‍, ബി.ജ്യോതി,               കെഎസ്ഇബി അധികൃതര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
                                            (പിഎന്‍പി 2300/18)
 

date