ബോധവത്കരണ സെമിനാർ നടത്തി
ക്ഷീര കർഷകരിലും ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലും എലിപ്പനി തടയുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ബോധവത്കരണ സെമിനാർ നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും സഹകരണേത്താടെ മലപ്പുറം മഹേന്ദ്രപുരി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ, ജില്ലാ മാസ് മീഡിയ ഓഫീസർ പി. രാജു, ഡോ. ടോം വിത്സൻ, സി.കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ മഞ്ചേരി മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ടി.എസ് അനീഷ്, ഡോ. ഷിനാസ് ബാബു, വെറ്റിനറി സർജൻ ഡോ. ജോബിൻ സന്ദീപ് എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ നാല് ബ്ലോക്കുകളിൽ നിന്ന് ക്ഷീരസംഘം ഭാരവാഹികൾ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments