Post Category
കുടുംബശ്രീ വിഷു വിപണന മേളയ്ക്ക് തുടക്കം
പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു വിപണന മേളയ്ക്ക് തുടക്കമായി. വിഷരഹിത പച്ചക്കറി, മായമില്ലാത്ത കാർഷിക ഉൽപന്നങ്ങൾ, ഭക്ഷണസാധനങ്ങൾ തുണിത്തരങ്ങൾ എന്നിവ മിതമായ നിരക്കിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ് അധ്യക്ഷനായി. കാർത്തിക ജയൻ, കെ സി പ്രദീപ്, ബീന സുരേന്ദ്രൻ, എൻ എം പുഷ്പാകരൻ, കവിത സുനിൽ, സരിത തിലകൻ, അമ്പിളി വേണു തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments