Skip to main content

അപേക്ഷ ക്ഷണിച്ചു

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിൽ മലക്കപ്പാറയിൽ പ്രവർത്തിക്കുന്ന ഒപി ക്ലിനിക്കിലെ വിവിധ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, അറ്റൻഡർ, സ്വീപ്പർ എന്നീ തസ്തികളിലെ ഒരോ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 2024 മാർച്ച് 31 വരെ കരാറടിസ്ഥാനത്തിലാണ് നിയമനം.

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും തൊഴിലിൽ മുൻപരിചയവും ഉള്ളവർക്ക് മുൻഗണന. വനമേഖലയിൽ പ്രവർത്തിക്കുന്ന ഒ പി ക്ലിനിക്കിന്റെ സാഹചര്യങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവർക്ക് മാത്രം അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 22. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാംനില, ചാലക്കുടി - 680307. ഫോൺ: 0480- 2706100.

date