Skip to main content

കുഴൂരിൽ വിഷു വിപണന മേളയുമായി കുടുംബശ്രീ

വിഷുവിന് മുന്നോടിയായി കുഴൂർ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ വിഷു വിപണനമേള ആരംഭിച്ചു. വിപണന മേള കുഴൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജൻ കൊടിയൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ കെ നിഖിൽ ആദ്യവില്പന നിർവഹിച്ചു.

ഏപ്രിൽ 12, 13, 14 തിയ്യതികളിൽ കുഴൂർ പഞ്ചായത്ത് ഹാളിലാണ് മേള. വിവിധയിനം പച്ചക്കറികൾ, കുടുംബശ്രീ നിർമ്മിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ, ഫലവർഗങ്ങൾ തുടങ്ങിയവ ചന്തയിൽ ലഭ്യമാണ്.

 ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ബിജി വിൽസൺ ചടങ്ങിൽ അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ്‌ കുമാർ, സിഡിഎസ് ഉപജീവന കൺവീനർ റൂബി ബിജു, സിഡിഎസ് പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിജി സാജു സ്വാഗതവും ഫാത്തിമ നന്ദിയും പറഞ്ഞു.

date