Post Category
ആശുപത്രി റോഡ് ഉദ്ഘാടനം ചെയ്തു
കൊടുങ്ങല്ലൂർ വടക്കേനടയിലെ താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള ആശുപത്രി റോഡ് നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. ആശുപത്രി റോഡിന്റെ ഉദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പൂർണ്ണമായും കട്ട വിരിച്ച് നിർമ്മിച്ച റോഡിന് 120 മീറ്റർ നീളമുണ്ട്.
ചടങ്ങിൽ ആക്ടിംഗ് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ എൻ ജയദേവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ലത ഉണ്ണികൃഷ്ണൻ, കെ എസ് കൈസാബ്, എൽസി പോൾ, ഷീല പണിക്കശ്ശേരി, കൗൺസിലർമാരായ ടി എസ് സജീവൻ, സി എസ് സുമേഷ്, വി എം ജോണി, നഗരസഭ സെക്രട്ടറി എൻ കെ വൃജ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments