Post Category
വിഷു വിപണനമേള ആരംഭിച്ചു
കൊടുങ്ങല്ലൂർ നഗരസഭയിലെ കുടുംബശ്രീ നമ്പർ രണ്ടിന്റെ ആഭിമുഖ്യത്തിൽ വിഷു വിപണനമേള ആരംഭിച്ചു. നഗരസഭ കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് നടക്കുന്ന വിപണന മേള ആക്ടിങ് ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. വിവിധ പച്ചക്കറികളും വനിത യൂണിറ്റുകൾ നിർമ്മിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ മേളയിൽ ലഭ്യമാകും.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ് അധ്യക്ഷനായ ചടങ്ങിൽ കൗൺസിലർമാരായ ലീല കരുണാകരൻ, രമദേവി, സി ഡി എസ് ചെയർപേഴ്സൺ ശാലിനി ദേവി, ടി എ റജീന, ഹസീന യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments