മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ വിവിധ പ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയുകയും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയും ചെയ്തവർക്കെതിരെ ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നിർദ്ദേശപ്രകാരം പഞ്ചായത്ത് നടപടി സ്വീകരിച്ചു.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ച നാല് വ്യക്തികൾക്കെതിരെയും ഒരു സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിച്ചു. വിജനമായ പ്രദേശങ്ങളിൽ നിക്ഷേപിച്ച മാലിന്യങ്ങളിൽ നിന്നും കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എട്ടുപേരിൽ നിന്നും പിഴ ഈടാക്കാനുള്ള നടപടിയും സ്വീകരിച്ചു.ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നിർദ്ദേശപ്രകാരം പഞ്ചായത്ത് അധികൃതർ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ നൽകി അജൈവമാലിന്യങ്ങൾ നൽകാത്തവർക്കെതിരെയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെയും കനത്ത പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
- Log in to post comments