സാമൂഹ്യ സുരക്ഷാ പദ്ധതികൾ ജനങ്ങളിലേക്ക് നേരിട്ട്
സാമൂഹ്യ സുരക്ഷ പദ്ധതികൾ രാജ്യത്തെ ഓരോ കുടുംബത്തിലേക്കും വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്ത മൂന്നുമാസം നീണ്ടുനിൽക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്നു.
കേരളത്തിൽ സാമൂഹ്യ സുരക്ഷ പദ്ധതികളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കൻ ഒറ്റകെട്ടയി പ്രവർത്തിക്കണമെന്നും മലയോര, തീരദേശ ജനങ്ങളെ പദ്ധതികളുടെ ഭാഗമാക്കാൻ ശ്രമിക്കണമെന്നും അതിനായി താൻ ഒപ്പമുണ്ടെന്നും ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ അഭിപ്രായപ്പെട്ടു
ജന സുരക്ഷാ പദ്ധതികളായ പ്രധാനമന്ത്രി സുരക്ഷാ ഭിമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന, അടൽ പെൻഷൻ യോജന മൂന്നു സുരക്ഷാ പദ്ധതികളാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ ജനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ബാങ്കുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്തതുകളിലും ലീഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ സാമൂഹ്യ സുരക്ഷാ പദ്ധതി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഇതിനാവശ്യമായ തുക നബാർഡ് ലഭ്യമാക്കും.
പ്രധാനമന്ത്രി സുരക്ഷായോജനക്ക് പ്രതിവർഷം 20 രൂപയും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനക്ക് പ്രതിവർഷം 436 രൂപയുമാണ് അടയ്ക്കേണ്ട തുക. പരമാവധി 2 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയിൽ 18 വയസ്സു മുതൽ 70 വയസ്സുള്ളവർക്ക് ഭാഗമാകാൻ സാധിക്കും.
അതെ സമയം 18 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് രണ്ട് പദ്ധതിയിലും ചേർന്നാൽ പരമാവധി നാലുലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
യോഗത്തിൽ ആർബിഐ പ്രതിനിധി ശ്യാം സുന്ദർ, ലീഡ് ബാങ്ക് മാനേജർ മോഹനചന്ദ്രൻ, നബാർഡ് ഡിഡിഎം സെബിൻ ആൻറണി കാനറ ബാങ്ക് ഡിവിഷണൽ മാനേജർ കെ കെ അനിൽകുമാർ മറ്റു ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments