Skip to main content

വിഷുവിനെ വരവേറ്റ് താന്ന്യം പഞ്ചായത്തിൽ വിഷു ചന്ത ഒരുങ്ങി

വിഷു പ്രമാണിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ താന്ന്യം ഗ്രാമപഞ്ചായത്തിൽ ഒരുക്കിയ വിഷു ചന്ത പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ ഉദ്ഘാടനം ചെയ്തു."വിഷു ആഘോഷിക്കാം കുടുംബശ്രീക്കൊപ്പം" എന്ന ആശയവുമായി പഞ്ചായത്തിൽ ഒരുങ്ങിയ വിഷു ചന്തയിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് മായ ടി ബി ആദ്യ വിൽപന നടത്തി.

കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ സംരംഭ സാധ്യതകൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തുകളിൽ വിഷു ചന്തകൾ ഒരുക്കുന്നത്. ജൈവ പച്ചക്കറികൾ, വിവിധതരം അച്ചാറുകൾ , പലഹാരങ്ങൾ തുടങ്ങി വിവിധ തരം  ഉത്പന്നങ്ങളാണ് വിപണനത്തിന് ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ  സുജിത നിരേഷ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ബാലകൃഷ്ണൻ , വാർഡ് മെമ്പർമാർ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date