Skip to main content

അന്തിക്കാടിൽ കുടുംബശ്രീ വിഷു വിപണന മേള ഒരുങ്ങി

വിഷു പ്രമാണിച്ച് അന്തിക്കാട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയ വിഷു വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിർ രാമൻ ഉദ്ഘാടനം ചെയ്തു. വിഷു ആഘോഷിക്കാം കുടുംബശ്രീക്കൊപ്പം എന്ന ആശയവുമായി പഞ്ചായത്തിൽ ഒരുങ്ങിയ വിപണന മേളയിൽ അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് പി എസ് ആദ്യ വിൽപന നടത്തി. കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ സംരംഭ സാധ്യതകൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തുകളിൽ വിഷു വിപണന മേളകൾ ഒരുക്കുന്നത്.

ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ മണി ശശി അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ സുമേറ ബഷീർ, ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ പി എ ഷെഫിർ, വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു .

date