Skip to main content

തുല്യതാ പഠനം: ഏതാനും പേര്‍ക്കു കൂടി അവസരം

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍  ഉള്‍പ്പെടുത്തി അനുവദിച്ച തുല്യത പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി കോഴ്‌സില്‍ ഏതാനും പേര്‍ക്കു കൂടി ചേരുന്നതിന് അവസരമുണ്ട്. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസ്സ് വിജയിച്ചവര്‍ക്ക് പത്താംക്ലാസ് തുല്യതാകോഴ്‌സിനും 22 വയസ്സ് പൂര്‍ത്തിയായ പത്താംക്ലാസ്  വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്‍ഡറി കോഴ്‌സിനും ചേരാം. ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പുകളുമായി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കേണ്ടതാണ്. ഫോൺ: 0484 2365024, 9446793460.

date