Post Category
കാഷ്വൽ സ്വീപ്പർ നിയമനം
അമരമ്പലം ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുംപാടത്ത് പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ കാഷ്വൽ സ്വീപ്പർ തസ്തികയിലേക്ക് നിയമിക്കുന്നതിന് ഏഴാം ക്ലാസ് യോഗ്യതയുള്ള പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണച്ചു. പ്രായപരിധി 18നും 45നും ഇടയിൽ. സ്ഥാപനത്തിന്റെ അധികാര പരിധിയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്തുകളിലെ പട്ടികവർഗക്കാർക്ക് അപേക്ഷ സമർപ്പിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ (പൂക്കോട്ടുംപാടം) ഏപ്രിൽ 26ന് മുമ്പായി നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ 9496070400 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.
date
- Log in to post comments