Post Category
മൈക്രോ എന്റർ പ്രൈസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നു
ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖാന്തിരം പെരിന്തൽമണ്ണ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിലേക്കായി മൈക്രോ എന്റർ പ്രൈസ് കൺസൾട്ടന്റുമാരെ (എം.ഇ.സി) നിയമിക്കുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 45 വയസ്സിനും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അയൽക്കൂട്ട അംഗത്തിനോ/കുടുംബാംഗത്തിനോ/ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ പെരിന്തൽമണ്ണ ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായിരിക്കണം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം അതത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ എപ്രിൽ 25നകം എത്തിക്കേണ്ടതാണ്. ഫോൺ: 0483 2733470.
date
- Log in to post comments