Skip to main content

തിരക്കൊഴിയാതെ ഫുഡ് കോർട്ട്

ഉള്ളിയരിയുന്നതിന്റെയും  എണ്ണ തിളക്കുന്നതിന്റെയും തിരക്കിൽ പത്ത് മണിയോടെ തന്നെ ഫുഡ് കോർട്ട് ഉണരും. എന്റെ കേരളം മെഗാ എക്‌സിബിഷൻ ആസ്വദിച്ച് വിസ്മയത്തോടെ പുറത്തിറങ്ങുന്നവരുടെ അടുത്ത 'ടാർഗറ്റ് 'ഫുഡ് കോർട്ടിലെ രുചിയേറിയ വിഭവങ്ങളാണ്. കുടുംബശ്രീ ജില്ലാ മിഷന്റെ കഫേ കുടുംബശ്രി ഒരുക്കിയ ഫുഡ് സ്റ്റാളുകളും കണ്ണൂർ യൂണിവേഴ്‌സിറ്റി ഇൻകുബേഷൻ സെന്ററിന്റെ സംരംഭമായ യൂണീ കോഫിയുടെ ഒരു സ്റ്റാളും വിവിധ തരം മിൽമ ഉൽപന്നങ്ങളുടെ സ്റ്റാളുമാണ് എക്‌സിബിഷന്റെ രുചിപുരയിലെ താരങ്ങൾ. എണ്ണക്കടികൾ മുതൽ ബിരിയാണിയും കപ്പയും വരെ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നു. വിഷു ദിനത്തിൽ ഗംഭീരമായ സദ്യയും ഒരുക്കിയിരുന്നു. വിവിധ തരം പായസങ്ങളും ഫിൽറ്റർ കോഫിയും കുടിക്കാനെത്തിയവരും ചൂട്ടുപൊള്ളുന്ന വെയിലിൽ ഐസ്‌ക്രീം കഴിച്ച് ആശ്വസിക്കാൻ  എത്തുന്നവരുമേറെയാണ്.

date