Post Category
തൊഴിലുറപ്പ് പദ്ധതിയിൽ ചരിത്രനേട്ടവുമായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ തൊഴിൽദിന പുരോഗതിയിൽ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. നിശ്ചയിച്ചതിലുമധികം തൊഴിൽ ദിനങ്ങൾ നേടിയാണ് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് നേട്ടം കരസ്ഥമാക്കിയത്. കൂടാതെ 856 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകാനും കഴിഞ്ഞു.
വ്യക്തിഗത ആസ്തി നിർമ്മാണം, കയർ ഭൂവസ്ത്രം വിരിക്കൽ, മണ്ണ് ജല സംരക്ഷണം, തരിശ് ഭൂമി വികസന പ്രവർത്തനങ്ങൾ, ഗ്രാമീണ റോഡുകൾ, കമ്പോസ്റ്റ് പിറ്റ്, സോക്സ്പിറ്റ് എന്നിവയുടെ നിർമ്മാണം തുടങ്ങിയ വൈവിധ്യങ്ങളായ പദ്ധതികളാണ് ഈ വർഷം തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുത്ത് നിർവഹിച്ചത്. ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിനുള്ള അംഗീകാരം ജെ പി സി മുഹമ്മദിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള ഏറ്റുവാങ്ങി.
date
- Log in to post comments