Skip to main content

ഫറോക്ക് പുതിയപാലം നവീകരണത്തിന് 1.68 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

 

ഫറോക്ക് പുതിയപാലം നവീകരണത്തിന്  1,68,50,000 രൂപയുടെ ഭരണാനുമതി  ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. പെയിന്റിംഗ് നടത്തി നവീകരിക്കുന്ന പാലത്തിന്റെ ഇരു ഭാഗത്തും കേബിൾ ഡറ്റോടുകൂടിയ ഫുട്‌പാത്തും നിർമ്മിക്കും. കൂടാതെ ആകർഷകങ്ങളായ ലൈറ്റുകളും കാൽനട യാത്രക്കാരുടെ സുരക്ഷ മുൻ നിർത്തി കൈവരികളും സ്ഥാപിക്കും.

10 മാസമാണ് നിർമ്മാണ കാലാവധി. നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം പ്രവൃത്തി ആരംഭിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

date