Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള: ബീച്ചിൽ മണൽ ശില്പമൊരുങ്ങുന്നു 

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 12 മുതൽ 18 വരെ ജില്ലയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ചിൽ 
മണൽ ശില്പമൊരുങ്ങുന്നു.

പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബേപ്പൂർ ഉരു മോഡലാണ് മണൽശില്പമായി നിർമ്മിക്കുന്നത്. ഏപ്രിൽ 18 ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത്  ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മണൽശില്പം അനാഛാദനം ചെയ്യും.

date