Skip to main content

ബയോബിൻ വിതരണം

മാലിന്യമുക്ത നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബായോബിന്നുകൾ വിതരണം ചെയ്തു. നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം. വിവിധ വാർഡുകളിൽ നിന്നായി 955 പേർക്കാണ് ബിൻ നൽകുന്നത്. 3080 രൂപ വില വരുന്ന ബയോബിന്നിന് പത്ത് ശതമാനം തുകയാണ് ഗുണഭോക്തൃ വിഹിതമായി ഈടാക്കുന്നത്. നഗരസഭാ ഓഫീസിൽ നടന്ന വിതരണോദ്ഘാടനം അധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാ സുദേശൻ, കൗൺസിലർമാരായ പി.വി അബ്ദുൾ ലത്തീഫ്, അശോകൻ, കെ.വി ബാബു, ഷാഫി, അഡ്വ. ബിൻസി ഭാസ്‌കർ, ബീവി, ഷഹീറാബി, ക്ലീൻ സിറ്റി മാനേജർ സുബ്രഹ്‌മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.

 

 

 

 

date