Skip to main content

കുടിവെള്ള സംഭരണി ഉദ്ഘാടനം

 

 

മുതുവല്ലൂർ പഞ്ചായത്തിലെ ചുള്ളിക്കോട് മലയിൽ സ്ഥാപിച്ച കുടിവെള്ള സംഭരണിയുടെയും കുടിവെള്ള കണക്ഷൻ നൽകുന്നതിന്റെയും ഉദ്ഘാടനം ടി.വി ഇബ്രാഹീം എം.എൽ.എ നിർവഹിച്ചു. ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചുള്ളിക്കോട് പ്രദേശത്ത് വലിയ ടാങ്ക് നിർമിച്ചിരുന്നെങ്കിലും ഉയർന്ന പ്രദേശത്തെ വീടുകളിൽ കുടിവെള്ളം ലഭിച്ചിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് എം.എൽ.എയുടെ ഇടപെടലിലൂടെ ചുള്ളിക്കോട് മലയിൽ പുതിയ ടാങ്ക് നിർമിച്ചത്. തൊണ്ണൂറിലധികം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുക എന്ന ലക്ഷ്യത്തോടെ ജലജീവൻ മിഷന്റെ കീഴിൽ മുപ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള സംഭരണിയാണ് നിർമിച്ചത്. 

പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി അധ്യക്ഷത വഹിച്ചു. മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബാബു രാജ്, വൈസ് പ്രസിഡന്റ് നദീറ മുംതാസ്, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ ഷിഹാബ്, നജ്മ ബേബി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മുഹ്‌സില സഹീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരിഫ ചുള്ളിക്കോട്, എൻ.സി.അഷ്‌റഫ്, തെറ്റൻ സുലൈമാൻ, മുജീബ് റഹ്‌മാൻ മുണ്ടക്കുളം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date