Skip to main content

നിധി ആപ്‌കെ നികട് ജില്ല വ്യാപന പദ്ധതി പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നിധി ആപ്‌കെ നികട് ജില്ല വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രില്‍ 27ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം, ഇ.പി.എഫ് മെംബര്‍ പാസ്ബുക്ക്, ഇ-നോമിനേഷന്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം അന്നേദിവസം എത്തണമെന്ന് റീജിയണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.

date