Post Category
തൊഴിലുറപ്പ് പദ്ധതിയില്‍ താത്ക്കാലിക ഒഴിവ്
പനത്തടി ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്. സിവില്‍/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ഡിഗ്രി/അല്ലെങ്കില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമയും പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഏപ്രില്‍ 28ന് വെള്ളിയാഴ്ച്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ 0467 2227300.
date
- Log in to post comments