Post Category
എട്ടാം ക്ലാസ്സ് സീറ്റൊഴിവ്
ചെറുവത്തൂര്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവ്. ഏഴാം ക്ലാസ്സ് പാസ്സായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ക്കൊപ്പം സാങ്കേതിക വിഷയങ്ങളില്‍ കൂടി പരിജ്ഞാനവും പ്രായോഗിക പരിശീലനവും ലഭിക്കും. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പോളിടെക്‌നിക്ക് കോളേജില്‍ പ്രവേശനത്തിന് പത്ത് ശതമാനം സംവരണമുണ്ട്. ഫോണ്‍ 9400006497, 9746990942, 9020303010.
date
- Log in to post comments