Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടുക്കി ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യലയത്തിന്റെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് മഹീന്ദ്ര ബൊലെറൊ, ടാറ്റാ സുമോ, മാരുതി എര്‍ട്ടിഗ, ഷെവര്‍ലെ എന്‍ജോയ് തുടങ്ങിയ സമാന നിലവാരത്തിലുള്ള വാഹനം പ്രതിമാസം 45000 രൂപാ നിരക്കില്‍ 2024 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ട് നല്‍കുന്നതിനായി വാഹന ഉടമകളില്‍ നിന്ന് മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ദര്‍ഘാസ് ഫോറം വില്‍ക്കുന്ന തീയതി ഏപ്രില്‍ 24 മുതല്‍ മെയ് 8 വരെ ഉച്ചയ്ക്ക് 12.30 വരെ. ദര്‍ഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി മെയ് 8 ഉച്ചയ്ക്ക് 2.00 വരെ. ദര്‍ഘാസ് ഫോറം തുറക്കുന്ന സമയം മെയ് 8 വൈകുന്നേരം 3.00 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലുള്ള ഫുഡ് സേഫ്റ്റി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 220066, 8943346186

date