Post Category
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം: വയനാട്, കൊച്ചി യാത്രയ്ക്ക് അവസരം
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 27 ന് വയനാട്ടിലേക്കും മെയ് ഒന്നിന് കൊച്ചിയിലേക്കും യാത്ര സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27 ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 29 ന് രാവിലെ തിരിച്ചെത്തുന്ന വിധത്തിലാണ് വയനാട് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 2920 രൂപയാണ് ചാര്‍ജ്ജ്. മെയ് ഒന്നിന് കൊച്ചിയിലേക്ക് നടത്തുന്ന യാത്രയില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനും മത്സ്യവിഭവങ്ങള്‍ രുചിക്കാനും കുട്ടവഞ്ചി സവാരിക്കും ചൂണ്ടയിട്ട് മീന്‍ പിടിക്കാനുമെല്ലാം അവസരമൊരുക്കുന്നുണ്ട്. സൂര്യാംശു എന്ന് പേരിട്ടിട്ടുള്ള ഏകദിന യാത്രയ്ക്ക് 1620 രൂപയാണ് ചാര്‍ജ്ജ്. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തും. ടിക്കറ്റ് ആവശ്യമുള്ളവര്‍ 9947086128 ല്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കണം.
date
- Log in to post comments