Skip to main content

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രി കെടി ജലീല്‍ നിലമ്പൂരില്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വിലയിരുത്തുന്നതിനുമായി മന്ത്രി കെടി ജലീല്‍ ഇന്ന് (ഓഗസ്റ്റ് 11) നിലമ്പൂരിലെത്തും. രാവിലെ ഒമ്പത് മണിക്ക് എത്തുന്ന മന്ത്രി ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന മറ്റു മലയോര മേഖലകളും മന്ത്രി സന്ദര്‍ശിക്കും. വൈകുന്നേരം വരെ മന്ത്രി സ്ഥലത്തുണ്ടാവും. ദുരിതാശ്വസാ ക്യാംപുകളിലും മന്ത്രി സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തുകയും ചെയ്യും. പിവി അന്‍വര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടാകും.

 

date