Post Category
ശ്രീ ടാക്സി ഉദ്ഘാടനം
കുടുംബശ്രീയും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ശ്രീ ടാക്സി ഉദ്ഘാടനം ഓഗസ്റ്റ് 11ന് വൈകീട്ട് നാലിന് തിരൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. ആശുപത്രിയില്‍ പ്രസവ ശേഷം അമ്മയേയും കുഞ്ഞിനെയും സൗജന്യമായി ടാക്സിയില്‍ വീട്ടിലെട്ടിക്കുകയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ ഹേമലത സി.കെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, നഗരസഭ ചെയര്മാന് കെ. ബാവ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments