കനത്തമഴക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഓ ഗസ്റ്റ് 12, 15 തിയതികളില്‍ ശക്തമായ മഴയ്ക്കും (24 മണിക്കൂറില്‍ 7 മുതല്‍ 11 സെ . മി വരെ ) ഓഗസ്റ്റ് 13, 14 തിയതികളില്‍ അതിശക്തമായ മഴയ്ക്കും (24 മണിക്കൂറില്‍ 12 മുതല്‍ 20 സെ . മി വരെ ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലും ചില ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂറില്‍ അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്കി.
- Log in to post comments