Post Category
കൂടിക്കാഴ്ച മാറ്റി
സംസ്ഥാനത്തെ കാലവര്‍ഷ ക്കെടുതി മൂലം കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് 13, 14 തിയ്യതികളില്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്താനിരുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനെയുള്ള ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഡ് കത്ത് മുഖേനെ അറിയിക്കുന്നതാണ്.
date
- Log in to post comments