Skip to main content

സംസ്ഥാന തല കര്‍ഷക ദിനാചരണം; ആര്‍ട്ടിസ്റ്റ് നമ്പൂതിരി കൊടിയേറ്റ് നടത്തി

 

കര്‍ഷക ദിനത്തോടനുബന്ധിച്ച് എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന തല കര്‍ഷക ദിനാചരണ എക്‌സിബിഷന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി കൊടിയേറ്റ് നടത്തി. അതോടൊപ്പം പ്രദര്‍ശന നഗരിയില്‍ സ്ഥാപിച്ച ക്യാന്‍വാസില്‍ കാര്‍ഷിക ജീവിതത്തിന്റെ  നേര്‍കാഴ്ച്ചയെ  പ്രതിഫലിപ്പിക്കുന്ന ചിത്രം നിമിഷം നേരം കൊണ്ട് വരച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്‍. യു സദാനന്ദന്‍,  റിട്ട.കൃഷി അഡീഷണല്‍ ഡയറക്ടര്‍ പി. ജയന്തകുമാര്‍, മലപ്പുറം ആത്മ പ്രൊജക്ട് ഡയറക്ടര്‍ എം. സത്യദേവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രകൃതി ക്ഷോഭവും വെള്ളപ്പൊക്കവും സംസ്ഥാനമൊട്ടാകെ നാശനഷ്ടങ്ങള്‍ വിതച്ചിരിക്കുന്ന സാഹചര്യത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയാണ് സംസ്ഥാന തല കര്‍ഷക ദിനാഘോഷവും ദിനാചരണച്ചടങ്ങുകളും നടത്തുന്നത്. ഇതിനാല്‍ നേരത്തെ നിശ്ചയിച്ച കലാപരിപാടികള്‍ മാറ്റിവെച്ചു. 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന തല കര്‍ഷക അവാര്‍ഡ് ചടങ്ങ് മാത്രമാണ് ഇനി നടത്തുക. കൂടാതെ ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന ഘോഷയാത്ര , കര്‍ഷക റാലി തുടങ്ങിയവയും റദ്ദാക്കിയിട്ടുണ്ട്.

 

date