Skip to main content

കൃഷി ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം

 

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മുഴുവന്‍ കൃഷി ഉദ്യോഗസ്ഥരും അവധി ദിനങ്ങള്‍ ഉള്‍പ്പെടെയുള്ള ദിനങ്ങളില്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കണമെന്നും ഓഫീസില്‍ ഒരാള്‍ ഒഴികെ മറ്റു ഉദ്യോഗസ്ഥര്‍  വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതാണെന്നും    പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ കൃഷി ഓഫീസര്‍മാരില്‍ നിന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് അതാതു ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. നോഡല്‍ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ തങ്ങളുടെ കീഴിലുള്ള ബ്ലോക്കുകളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യണം.  കര്‍ഷക ദിനത്തോടനുബന്ധിച്ച് എടപ്പാളില്‍ നടക്കുന്ന എക്‌സിബിഷന്റെ മേല്‍നോട്ടം ആത്മയിലെ ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കേണ്ടതാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

 

date