Post Category
നീതി കിട്ടാത്ത പരാതികളില്‍ നിയമസഭാ സമിതി തെളിവെടുപ്പ് ഇന്ന്
പൊതുജനങ്ങള്‍ വിവിധ ഓഫീസുകളിലും വകുപ്പുകളിലും നല്‍കിയ പരാതികളില്‍ നീതി കിട്ടാത്തവയില്‍ നിയമസഭാ സമിതിയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി ഇന്ന് ജില്ലയില്‍ തെളിവെടുപ്പ് നടത്തും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളിലാണ് തെളിവെടുപ്പ് നടത്തുക. രാജു എബ്രഹം എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സിറ്റിങില്‍ നേരത്തെ നല്‍കിയ പരാതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി തെളിവെടുപ്പ് നടത്തും.
ഓഫീസുകളില്‍ നല്‍കിയ പരാതികള്‍ മാന്യമായ പരിഗണന കിട്ടാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമിതി മുമ്പാകെ ഹാജരായി പരാതികളും നിര്‍ദേശങ്ങളും നല്‍കാവുന്നതാണ്. സിറ്റിങില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
എംഎല്‍എ മാരായ പി ഉബൈദുള്ള, സി മമ്മൂട്ടി, എം സ്വരാജ്, സികെ ശശീന്ദ്രന്‍, വിപി സജീന്ദ്രന്‍, ആര്‍ രാമചന്ദ്രന്‍, ഒ രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments