പട്ടയ വിതരണം: എം.എല്‍.എ.യും കളക്ടറും സ്ഥലം സന്ദര്‍ശിച്ചു
നെയ്യാര്‍ ഡാം റിസര്‍വോയര്‍ പരിസരത്തെ അഞ്ചു ചങ്ങല പ്രദേശവാസികള്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, കളക്ടര്‍ ഡോ.കെ. വാസുകി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട് എന്നിവടങ്ങളിലെ അഞ്ചു ചങ്ങല പ്രദേശത്താണ് സന്ദര്‍ശനം നടത്തിയത്.
അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം വിതരണം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു. നെയ്യാര്‍ഡാമിന് സമീപം താമസിക്കുന്നവരെ അപകട സാധ്യത കണക്കിലെടുത്ത് പുനരധിവസിപ്പിക്കാന്‍ വേണ്ട സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.
അഞ്ചു ചങ്ങല പ്രദേശത്തെ 477 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് അവബോധം നല്‍കാന്‍ അടിയന്തിരമായി ഗുണഭോക്തകളെ ഉള്‍പ്പെടുത്തി യോഗം നടത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ആര്‍.അജിത, ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, തഹസില്‍ദാര്‍ കെ.പി. ജയകുമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രധിനിധികള്‍ എന്നിവരും സന്ദര്‍ശനത്തിനെത്തിയിരുന്നു.
(??.??.??.2045/2018)
- Log in to post comments